Google കീബോർഡിൽ നിങ്ങൾ ഇഷ്ടപ്പെടുന്നതെല്ലാം Gboard-ൽ ഉണ്ട്—വേഗതയും വിശ്വാസ്യതയും, വിരൽചലിത ടൈപ്പിംഗ്, വോയ്‌സ് ടൈപ്പിംഗ് കൈയ്യെഴുത്ത് എന്നിവയും മറ്റും
വിരൽചലിത ടൈപ്പിംഗ് — അക്ഷരങ്ങളിൽ നിന്ന് അക്ഷരങ്ങളിലേക്ക് സ്ലൈഡ് ചെയ്‌ത് വേഗത്തിൽ ടൈപ്പ് ചെയ്യാം
വോയ്‌സ് ടൈപ്പിംഗ് — എവിടെയായിരുന്നാലും എളുപ്പത്തിൽ ടെക്സ്റ്റ് പറഞ്ഞ് ടൈപ്പ് ചെയ്യാം
കൈയ്യെഴുത്ത്* — അച്ചടി രൂപത്തിലും കൂട്ടക്ഷരത്തിലും എഴുതൂ
ഇമോജി തിരയൽ* — വേഗത്തിൽ ഇമോജി കണ്ടെത്താം
GIF-കൾ* — അനുയോജ്യമായ പ്രതികരണം അറിയിക്കാൻ GIF-കൾ തിരയുക, പങ്കിടുക.
ബഹുഭാഷാ ടൈപ്പിംഗ് — ഇനി ഭാഷകൾ തമ്മിൽ നേരിട്ട് മാറേണ്ടതില്ല. Gboard സ്വയമേവ തിരുത്തുകയും പ്രവർത്തനക്ഷമമാക്കിയിട്ടുള്ള ഏതെങ്കിലും ഭാഷകളിൽ നിന്ന് വാക്കുകൾ നിർദേശിക്കുകയും ചെയ്യും.
Google Translate — കീബോർഡിൽ ടൈപ്പ് ചെയ്യുന്നതിനനുസരിച്ച് വിവർത്തനം ചെയ്യൂ
* Android Go ഉപകരണങ്ങളിൽ പിന്തുണയ്‌ക്കുന്നില്ല
ഇനിപ്പറയുന്നവ ഉൾപ്പെടെ നൂറുകണക്കിന് ഭാഷകൾ:
ആഫ്രിക്കാൻസ്, അമാറിക്, അറബിക്, അസമീസ്, അസർബൈജാനി, ബെവേറിയൻ, ബംഗാളി, ഭോജ്‌പുരി, ബർമീസ്, സെബുവാനോ, ഛത്തീസ്‌ഗരി, ചൈനീസ് (മൻഡാരിൻ, കന്റോണീസ് എന്നിവയും മറ്റുള്ളവയും), ചിറ്റഗോണിയൻ, ചെക്ക്, ഡെക്കാൺ, ഡച്ച്, ഇംഗ്ലീഷ്, ഫിലിപ്പിനോ, ഫ്രഞ്ച്, ജർമ്മൻ, ഗ്രീക്ക്, ഗുജറാത്തി, ഹോസ, ഹിന്ദി, ഇഗ്‌ബോ, ഇന്തോനേഷ്യൻ, ഇറ്റാലിയൻ, ജാപ്പനീസ്, ജാവനീസ്, കന്നഡ, ഖമെർ, കൊറിയൻ, കുർദിഷ്, മഗാഹി, മൈഥിലി, മലയ്, മലയാളം, മറാഠി, നേപ്പാളി, വടക്കൻ സോതോ, ഒഡിയ, പഷ്തോ, പേർഷ്യൻ, പോളിഷ്, പോർച്ചുഗീസ്, പഞ്ചാബി, റുമാനിയൻ, റഷ്യൻ, സരൈകി, സിന്ധി, സിംഹള, സൊമാലി, തെക്കൻ സോതോ, സ്‌പാനിഷ്, സുഡാനീസ്, സ്വാഹിലി, തമിഴ്, തെലുങ്ക്, തായ്, സ്വാന, തുർക്കിഷ്, ഉക്രേനിയൻ, ഉർദു, ഉസ്‌ബെക്ക്, വിയറ്റ്നാമീസ്, ഖോസ, യോറുബ, സുളു എന്നിവയും മറ്റനേകം ഭാഷകളും! പിന്തുണയ്‌ക്കുന്ന ഭാഷകളുടെ സമ്പൂർണ്ണ ലിസ്‌റ്റിന് https://goo.gl/fMQ85U സന്ദർശിക്കുക
പ്രൊഫഷണൽ നുറുങ്ങുകൾ:
• വിരൽചലനം കൊണ്ടുള്ള കഴ്‌സർ നിയന്ത്രണം: കഴ്‌സർ നീക്കാൻ സ്‌പെയ്‌സ് ബാറിന് കുറുകെ നിങ്ങളുടെ വിരൽ സ്ലൈഡ് ചെയ്യുക
• വിരൽചലനം കൊണ്ട് ഇല്ലാതാക്കൽ: ഒന്നിലധികം വാക്കുകൾ വേഗത്തിൽ ഇല്ലാതാക്കാൻ ഡിലീറ്റ് കീയിൽ നിന്ന് ഇടത്തേക്ക് വിരൽ സ്ലൈഡ് ചെയ്യുക
• അക്ക വരി എപ്പോഴും ലഭ്യമാക്കുക (ക്രമീകരണം → മുൻഗണനകൾ → അക്ക വരി എന്നതിലേക്ക് പോയി പ്രവർത്തനക്ഷമമാക്കുക)
• ചിഹ്ന സൂചനകൾ: ദീർഘനേരം അമർത്തി ചിഹ്നങ്ങൾ ആക്‌സസ് ചെയ്യാൻ, നിങ്ങളുടെ കീകളിൽ ദ്രുത സൂചനകൾ കാണിക്കുന്നു (ക്രമീകരണം → മുൻഗണനകൾ → ചിഹ്നങ്ങൾക്കായി ദീർഘനേരം അമർത്തുക എന്നതിലേക്ക് പോയി പ്രവർത്തനക്ഷമമാക്കുക)
• ഒറ്റക്കൈ മോഡ്: വലിയ സ്‌ക്രീനുള്ള ഫോണുകളിൽ, സ്‌ക്രീനിന്റെ ഇടത് വശത്തോ വലത് വശത്തോ കീബോർഡ് പിൻ ചെയ്യാം
• തീമുകൾ: കീ ബോർഡറുകളോട് കൂടിയോ അത് ഇല്ലാതെയോ നിങ്ങളുടെ സ്വന്തം തീമുകൾ തിരഞ്ഞെടുക്കുക
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, ജനു 8