നിങ്ങളുടെ ഡിജിറ്റൽ ശീലങ്ങളുടെ ഒരു പൂർണ്ണ ചിത്രം കാണുക, നിങ്ങൾ ആഗ്രഹിക്കുമ്പോൾ അവ വിച്ഛേദിക്കുക.
നിങ്ങളുടെ ഡിജിറ്റൽ ശീലങ്ങളുടെ ദൈനംദിന കാഴ്ച നേടുക:
• വിവിധ ആപ്പുകൾ നിങ്ങൾ എത്ര ഇടവിട്ട് ഉപയോഗിക്കുന്നു
• എത്ര അറിയിപ്പുകൾ നിങ്ങൾക്ക് ലഭിക്കുന്നു
• എത്ര പ്രാവശ്യം നിങ്ങൾ ഫോൺ പരിശോധിക്കുന്നു അല്ലെങ്കിൽ എത്ര പ്രാവശ്യം നിങ്ങളുടെ ഉപകരണം അൺലോക്ക് ചെയ്യുന്നു
നിങ്ങൾ ആഗ്രഹിക്കുമ്പോൾ വിച്ഛേദിക്കുക:
• ആപ്പുകൾ നിങ്ങൾ എത്ര സമയം ഉപയോഗിക്കുന്നു എന്നതിനുള്ള പരിധികൾ സജ്ജീകരിക്കാൻ, പ്രതിദിന ആപ്പ് ടൈമറുകൾ നിങ്ങളെ അനുവദിക്കുന്നു.
• ഗ്രേസ്‌കെയിലിലേക്ക് നിങ്ങളുടെ സ്‌ക്രീൻ മങ്ങിക്കുന്നതിനുള്ള ഷെഡ്യൂൾ ക്രമീകരിച്ച്, രാത്രിയിൽ ഉപകരണം സ്വിച്ച് ഓഫാക്കാൻ 'ബെഡ്‌ടൈം മോഡ്' നിങ്ങളെ ഓർമ്മിപ്പിക്കുന്നു, അതേസമയം രാത്രിയിലെ സുഖനിദ്രയ്ക്കായി അറിയിപ്പുകളെ നിശബ്‌ദമാക്കുകയാണ് 'ശല്യപ്പെടുത്തരുത്' ചെയ്യുന്നത്.
• ഒറ്റ ടാപ്പ് ചെയ്യുന്നതിലൂടെ, ശ്രദ്ധ തിരിയ്ക്കുന്ന ആപ്പുകൾ താൽക്കാലികമായി നിർത്താൻ ഫോക്കസ് മോഡ് നിങ്ങളെ അനുവദിക്കുന്നു, അതുവഴി നിങ്ങളുടെ സമയം ഫലപ്രദമായി ഉപയോഗിക്കാൻ നിങ്ങൾക്കാകും. നിങ്ങൾ ജോലിസ്ഥലത്തോ സ്‌കൂളിലോ വീട്ടിലോ ആയിരിക്കുമ്പോൾ, ഫോക്കസ് മോഡ് സ്വയമേവ ഓണാക്കാനും അതുവഴി അവിടെയുള്ള ശ്രദ്ധതിരിയ്ക്കുന്ന കാര്യങ്ങൾ കുറയ്ക്കാനുമുള്ള ഷെഡ്യൂൾ സജ്ജീകരിക്കാൻ നിങ്ങൾക്കാകും.
ആരംഭിക്കൂ:
• നിങ്ങളുടെ ഫോണിന്റെ ക്രമീകരണ മെനുവിൽ Digital Wellbeing തിരയുക
എന്തെങ്കിലും ചോദിക്കാനുണ്ടോ? സഹായ കേന്ദ്രം പരിശോധിക്കുക: https://support.google.com/android/answer/9346420
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, ഡിസം 3