സന്ദേശം അയയ്‌ക്കുന്നതിനുള്ള ഔദ്യോഗിക Google ആപ്പാണ് Google Messages. Google Messages ഒരു ബില്യൺ ഉപയോക്താക്കൾ പരസ്‌പരം കണക്റ്റ് ചെയ്യുന്ന രീതിയെ വിപ്ലവകരമായി പരിവർത്തനം ചെയ്യുന്നു, SMS-നെയും MMS-നെയും റീപ്ലെയ്‌സ് ചെയ്യുന്ന, ടെക്‌സ്റ്റിംഗിന്റെ വ്യാവസായിക മാനദണ്ഡമായ റിച്ച് കമ്മ്യൂണിക്കേഷൻ സേവനങ്ങൾ (RCS) ആണ് ഇത് ലഭ്യമാക്കുന്നത്. RCS ഉപയോഗിച്ച്, കൂടിയ റെസല്യൂഷനുള്ള ഫോട്ടോകളും വീഡിയോകളും പങ്കിടാം, ഡൈനാമിക് ഗ്രൂപ്പ് ചാറ്റുകൾ ആസ്വദിക്കാം, iPhone ഉപയോഗിക്കുന്ന സുഹൃത്തുക്കൾ ഉൾപ്പെടെയുള്ള മറ്റ് RCS ഉപയോക്താക്കളുമായി സുഗമമായി കണക്റ്റ് ചെയ്യാം.
• റിച്ച് കമ്മ്യൂണിക്കേഷൻ: ഉയർന്ന നിലവാരമുള്ള ഫോട്ടോകളും വീഡിയോകളും പങ്കിടൂ, സുഹൃത്തുക്കൾ ടൈപ്പ് ചെയ്യുമ്പോൾ കാണൂ, iPhone ഉപയോഗിക്കുന്ന സുഹൃത്തുക്കളെയും ഇപ്പോൾ സുഗമമായി ഉൾപ്പെടുത്തുന്ന, ഡൈനാമിക് ഗ്രൂപ്പ് ചാറ്റുകൾ ആസ്വദിക്കൂ.
• പേഴ്‌സണൽ ടച്ച്: ഇഷ്ടാനുസൃത ചാറ്റ് ബബിൾ നിറങ്ങളോ രസകരമായ സെൽഫി GIF-കളോ പോലുള്ള ഫീച്ചറുകൾ ഉപയോഗിച്ച്, സംഭാഷണങ്ങളെ നിങ്ങളുടെ തനതായ ശൈലിയിലേക്ക് കൊണ്ടുവരൂ.
• സ്വകാര്യതയ്‌ക്ക് പ്രാധാന്യമുണ്ട്: Google Messages ഉപയോക്താക്കൾക്കിടയിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോഗിച്ച് നിങ്ങളുടെ വ്യക്തിപരമായ ചാറ്റുകൾ പരിരക്ഷിക്കും, അതിനാൽ നിങ്ങൾ സന്ദേശം അയയ്‌ക്കുന്ന വ്യക്തിക്കല്ലാതെ മറ്റാർക്കും (Google-ഉം മൂന്നാം കക്ഷികളും ഉൾപ്പെടെ) നിങ്ങളുടെ സന്ദേശങ്ങളും അറ്റാച്ച്‌മെന്റുകളും വായിക്കാനോ കാണാനോ കഴിയില്ല. കൂടാതെ, വിപുലമായ സ്‌പാം പരിരക്ഷയും ആസ്വദിക്കൂ.
• AI ലഭ്യമാക്കുന്ന Messaging: Magic Compose നിർദ്ദേശങ്ങളും ഞങ്ങളുടെ ഏറ്റവും പുതിയ AI ഫീച്ചറുകളും ഉപയോഗിച്ച് കുറ്റമറ്റ സന്ദേശം തയ്യാറാക്കൂ.
• ഉപകരണങ്ങളിലുടനീളം സുഗമം: ഫോണിൽ ഒരു ചാറ്റ് ആരംഭിച്ച് ടാബ്‌ലെറ്റിലോ കമ്പ്യൂട്ടറിലോ അത് അനായാസം തുടരൂ. ആപ്പ്, Wear OS-ലും ലഭ്യമാണ്.
Google Messages കേവലം സന്ദേശമയയ്‌ക്കൽ മാത്രമല്ല, കണക്റ്റ് ചെയ്യാനുള്ള കൂടുതൽ സമ്പന്നവും സുരക്ഷിതവും ആവിഷ്‌കരണ സ്വഭാവമുള്ളതുമായ മാർഗ്ഗമാണത്.
ആപ്പ്, Wear OS-ലും ലഭ്യമാണ്. പ്രദേശവും സേവനദാതാവും അനുസരിച്ച് RCS-ന്റെ ലഭ്യത വ്യത്യാസപ്പെടും, ഒരു ഡാറ്റാ പ്ലാൻ ആവശ്യമായി വന്നേക്കാം. മാർക്കറ്റും ഉപകരണവും അനുസരിച്ച് ഫീച്ചറുകളുടെ ലഭ്യത വ്യത്യാസപ്പെടും, ബീറ്റ പരിശോധനയ്‌ക്കായി സൈൻ അപ്പ് ചെയ്യേണ്ടി വന്നേക്കാം.
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, ഡിസം 17