പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്‌ത Pixel ക്യാമറ ഉപയോഗിച്ച് ഏത് നിമിഷവും ഒപ്പിയെടുക്കൂ, പോർട്രെയ്‌റ്റ്, രാത്രി മോഡ്, ടൈം ലാപ്‍സ്, സിനിമാറ്റിക് ബ്ലർ എന്നിവ പോലുള്ള ഫീച്ചറുകൾ ഉപയോഗിച്ച് മനോഹരമായ ഫോട്ടോകളും വീഡിയോകളും എടുക്കൂ.
അത്യാകർഷകമായ ഫോട്ടോകൾ എടുക്കൂ
• എക്സ്പോഷർ, വൈറ്റ് ബാലൻസ് നിയന്ത്രണങ്ങളോട് കൂടിയ HDR+ - HDR+ ഉപയോഗിച്ച് അതിമനോഹരമായ ഫോട്ടോകൾ എടുക്കൂ, മങ്ങിയ വെളിച്ചമോ പശ്ചാത്തല വെളിച്ചമോ ഉള്ള സ്ഥലങ്ങളിൽ പ്രത്യേകിച്ചും.
• രാത്രി മോഡ് - ഇനി ഒരിക്കലും ഫ്ലാഷ് ഉപയോഗിക്കേണ്ടി വരില്ല. ഇരുട്ടിൽ പകർത്താൻ ബുദ്ധിമുട്ടുള്ള എല്ലാ വിശദാംശങ്ങളും വർണ്ണങ്ങളും രാത്രി മോഡ് പകർത്തുന്നു. ബഹിരാകാശഫോട്ടോഗ്രഫി ഉപയോഗിച്ച് ക്ഷീരപഥത്തിന്റെ ഫോട്ടോകൾ പോലും പകർത്താം!
• മികച്ച റെസല്യൂഷനുള്ള സൂം - എത്ര ദൂരത്ത് നിന്നും വളരെ അടുത്തേക്ക് സൂം ചെയ്യാം. മികച്ച റെസല്യൂഷനുള്ള സൂം, നിങ്ങൾ ചിത്രങ്ങൾ സൂം ഇൻ ചെയ്യുമ്പോൾ അവയെ കൂടുതൽ ഷാർപ്പുള്ളതാക്കി മാറ്റുന്നു.
• ലോങ് എക്‌സ്‌പോഷർ - സീനിലെ ചലിക്കുന്ന സബ്‌ജക്‌റ്റുകളിലേക്ക് സർഗ്ഗാത്മകമായ മങ്ങിക്കൽ ചേർക്കൂ
• ആക്ഷൻ പാൻ - സബ്‌ജക്‌റ്റിനെ ഫോക്കസ് ചെയ്‌തുകൊണ്ടിരിക്കുമ്പോൾ പശ്ചാത്തലത്തിൽ സർഗ്ഗാത്മകമായ മങ്ങിക്കൽ ചേർക്കൂ
• മാക്രോ ഫോക്കസ് - ഏറ്റവും ചെറിയ സബ്‌ജക്‌റ്റുകളിൽ പോലും സുവ്യക്തമായ നിറവും ശ്രദ്ധേയമായ കോൺട്രാസ്‌റ്റും
ഓരോ ടേക്കിലും ഗംഭീര വീഡിയോകൾ
• ആൾത്തിരക്കുള്ളതും മങ്ങിയ വെളിച്ചമുള്ളതുമായ സ്ഥലങ്ങളിൽ പോലും അത്യാകർഷകമായ റെസല്യൂഷനും വ്യക്തമായ ഓഡിയോയും സഹിതം സ്‌മൂത്തായ വീഡിയോകൾ റെക്കോർഡ് ചെയ്യൂ
• സിനിമാറ്റിക് ബ്ലർ - നിങ്ങളുടെ സബ്‌ജക്‌റ്റിന് പിന്നിലുള്ള പശ്ചാത്തലം മങ്ങിപ്പിച്ചുകൊണ്ട് സിനിമാറ്റിക് ഇഫക്‌റ്റ് സൃഷ്‌ടിക്കൂ
• സിനിമാറ്റിക് പാൻ - നിങ്ങളുടെ ഫോണിന്റെ പാൻ ചെയ്യൽ ചലനങ്ങൾ സാവധാനത്തിലാക്കുക
• ലോങ് ഷോട്ട് - ഡിഫോൾട്ട് ഫോട്ടോ മോഡിലായിരിക്കുമ്പോൾ ഷട്ടർ കീ ദീർഘനേരം അമർത്തുന്നതിലൂടെ, അതിവേഗത്തിലുള്ളതും സാധാരണവുമായ വീഡിയോകൾ എടുക്കൂ
Pixel 8 Pro എക്‌സ്‌ക്ലൂസീവ് ഫീച്ചറുകൾ
• 50MP-യുടെ കൂടിയ റെസല്യൂഷൻ - വ്യക്തമായ വിശദാംശങ്ങളുള്ള, കൂടിയ റെസല്യൂഷൻ ഉള്ള ഫോട്ടോകൾ എടുക്കൂ
• പ്രൊഫഷണൽ നിയന്ത്രണങ്ങൾ - ഫോക്കസ്, ഷട്ടർ സ്‌പീഡ് എന്നിവയും മറ്റും പോലുള്ള കാര്യങ്ങൾ ക്രമീകരിക്കാനുള്ള കഴിവ് ഉപയോഗിച്ച് കൂടുതൽ സർഗ്ഗാത്മകമായ നിയന്ത്രണം ഏറ്റെടുക്കൂ
ആവശ്യകതകൾ - Pixel ക്യാമറയുടെ ഏറ്റവും പുതിയ പതിപ്പ്, Android 14-ഉം അതിന് മുകളിലുള്ളതും റൺ ചെയ്യുന്ന Pixel ഉപകരണങ്ങളിൽ മാത്രമേ പ്രവർത്തിക്കൂ. Wear OS-നുള്ള Pixel ക്യാമറയുടെ ഏറ്റവും പുതിയ പതിപ്പ്, Pixel ഫോണുകളിൽ കണക്‌റ്റ് ചെയ്‌തിട്ടുള്ള Wear OS 3 (അതിന് മുകളിലുള്ളതും) ഉപകരണങ്ങളിൽ മാത്രമേ പ്രവർത്തിക്കൂ. ചില ഫീച്ചറുകൾ എല്ലാ ഉപകരണങ്ങളിലും ലഭ്യമല്ല.
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, ജനു 23