· ലക്ഷി, പ്രാണൻ, ജീവൻ ശരീരം ഇവയെല്ലാം കൈ വിട്ടുപോകാം. വെറും ധർമ്മം മാത്രമാണ് സ്ഥിരമായിട്ടുള്ളത്. · വിഡികളായ നൂറുകണക്കിന് പുത്രന്മാരേക്കാൾ നല്ലത് ഒരു ഗുണവാനായ പുത്രനാണ്, ആയിരക്കണിന് നക്ഷത്രങ്ങളെകൊണ്ട് ഇരുട്ടിനെ അകറ്റാനാകുകയില്ല, അത് ഒരു ചന്ദ്രനെകൊണ്ട് മാത്രം സാധ്യമാകുന്നു. · അമ്മയെക്കാൾ വലിയ മറെറാരു ദേവതയില്ല. · പിതാവിന്‍റെ ഏറ്റവും വലിയ കർത്തവ്യമാണ് മക്കൾക്ക് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും നല്ല വിദ്യഭ്യാസം നൽകുകയെന്നത്. · ദുഷ്ടന്‍റെ ശരീരമാസകലം വിഷമാകുന്നു. · ദുഷ്ടരേയും, മുള്ളിനേയും ഒന്നുകിൽ മെതിയടിയാൽ (ചെരുപ്പ്കൊണ്ട്) ചവുട്ടി അമർത്തുക അല്ലെങ്കിൽ അവയുടെ വഴിയിൽ നിന്ന് തന്നെ മാറി പോകുക. · ആരുടെ പക്കലാണോ ധനമുള്ളത് അവരുടെ പക്കൽ വളരെയധികം മിത്രങ്ങളും, സഹോദരങ്ങളും, ബന്ധുക്കളും ഉണ്ടാകും. · അന്നവും, ജലവും, മധുരമായ സംസാരവുമാണ് ഭൂമിയിലെ മൂന്ന് രത്നങ്ങൾ. വിഡികൾ വെറും ഒരു കല്ലുകഷണത്തിന് രത്നമെന്ന പേര് നൽകുന്നു. · സ്വർണ്ണത്തിൽ സുഗന്ധവും, കരിമ്പിൽ ഫലവും, ചന്ദനത്തിൽ പൂവും ഉണ്ടാകുന്നില്ല. വിദ്വാൻ ധനവാനോ, രാജാവ് ദീർഘജീവിയോ ആയിരിക്കില്ല. · സമാന തുല്ല്യരുമായുള്ള മിത്രത ശേഭ നൽകുന്നു. · കുയിലിന്‍റെ രൂപം അതിന്‍റെ സ്വരമാണ്. പതിവ്രതയെന്നതാണ് സ്ത്രീയുടെ സുന്ദരത.