അൻഡ്രോയിഡിനായുള്ള ഫയർഫോക്സ് ബ്രൗസർ സ്വകാര്യവും വളരെ വേഗതയുള്ളതുമാണ്. ദിവസവും ആയിരക്കണക്കിന് ഓൺലൈൻ ട്രാക്കറുകൾ നിങ്ങളെ പിന്തുടരുകയും നിങ്ങൾ ഓൺലൈനിൽ പോകുന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും നിങ്ങളുടെ വേഗത കുറയ്ക്കുകയും ചെയ്യുന്നു. 2000-ലധികമുള്ള ഈ ട്രാക്കറുകളിൽ ഫയർഫോക്സ് തടയുന്നു, മാത്രമല്ല പരസ്യ ബ്ലോക്കർ ആഡ്-ഓണുകൾ ലഭ്യമാണ്. ഫയർഫോക്സ് കൊണ്ട്, നിങ്ങൾക്ക് ആവശ്യമായ സുരക്ഷയും വേഗതയും ഉള്ള ഒരു സ്വകാര്യ മൊബൈൽ ബ്രൗസർ നേടൂ.
വേഗത. സ്വകാര്യത. സുരക്ഷിതം.
ഫയർഫോക്സ് എന്നത്തേക്കാളും വേഗതയുള്ളതും നിങ്ങളുടെ സ്വകാര്യത പരിരക്ഷിക്കുന്നതുമായ ശക്തമായ ഒരു വെബ് ബ്രൗസർ നൽകുന്നു. ഫയർഫോക്സ് കൊണ്ട്, നിങ്ങളുടെ സ്വകാര്യത ക്രമീകരണങ്ങൾ പരിശോധിക്കേണ്ടതില്ല, എല്ലാം സ്വയമേവ സജ്ജീകരിച്ചിരിക്കുന്നു, എന്നാൽ നിയന്ത്രണം ഏർപ്പെടുത്താൻ താൽപ്പര്യമുണ്ടെങ്കിൽ, ബ്രൗസറിനായി ലഭ്യമായ നിരവധി പരസ്യ ബ്ലോക്കർ ആഡ്-ഓണുകളിൽ നിന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. നിങ്ങളുടെ സ്വകാര്യത, പാസ്‌വേഡുകൾ, ബുക്ക്മാർക്കുകൾ എന്നിവ സുരക്ഷിതമായി സൂക്ഷിക്കുന്ന സമർത്ഥമായ ബ്രൗസിംഗ് സവിശേഷതകളോട് കൂടിയാണ് ഞങ്ങൾ ഫയർഫോക്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
മികച്ച ട്രാക്കിംഗ് പരിരക്ഷണവും സ്വകാര്യത നിയന്ത്രണവും
മികച്ച ട്രാക്കിംഗ് പരിരക്ഷ ഉപയോഗിച്ച് വെബിൽ നിങ്ങളെ പിന്തുടരുന്ന മൂന്നാം കക്ഷി കുക്കീസിനേയും അനാവശ്യ പരസ്യങ്ങളെയും ഫയർഫോക്സ് തടയുന്നു. പ്രൈവറ്റ് ബ്രൗസിംഗ് മോഡിൽ തിരയുക - നിങ്ങൾ പൂർത്തിയാക്കുമ്പോൾ നിങ്ങളുടെ പ്രൈവറ്റ് ബ്രൗസിംഗ് ഹിസ്റ്ററി യാന്ത്രികമായി മായ്‌ക്കപ്പെടും.
നിങ്ങൾ എവിടെ ഇന്റർനെറ്റ് ചെയ്താലും നിങ്ങളുടെ ജീവിതം കൈവിടാതിരിക്കൂ
- സുരക്ഷിതവും തടസ്സമറ്റതുമായ ബ്രൗസിംഗിനായി നിങ്ങളുടെ എല്ലാ ഡിവൈസുകളിലും ഫയർഫോക്സ് ഇൻസ്റ്റാൾ ചെയ്യുക.
- നിങ്ങൾ പോകുന്നിടത്തെല്ലാം നിങ്ങളുടെ പ്രിയപ്പെട്ട ബുക്ക്മാർക്കുകളും സേവ് ചെയ്ത ലോഗിനുകളും ബ്രൗസിംഗ് ഹിസ്റ്ററിയും എടുക്കാനായി ഡിവൈസുകൾ സിങ്ക് ചെയ്യുക.
- മൊബൈലും ഡെസ്ക്ടോപ്പും തമ്മിൽ ഓപ്പൺ ടാബുകൾ അയയ്ക്കുക.
- ഉപകരണങ്ങളിലുടനീളം നിങ്ങളുടെ പാസ്‌വേഡുകൾ ഓർമ്മിക്കുന്നതിലൂടെ ഫയർഫോക്സ് പാസ്‌വേഡ് നിയന്ത്രണം എളുപ്പമാക്കുന്നു.
- നിങ്ങളുടെ വ്യക്തിഗത ഡാറ്റ സുരക്ഷിതമാണെന്നും ഒരിക്കലും ലാഭത്തിനായി വിൽക്കില്ലെന്നും അറിയുന്നതിലൂടെ എല്ലായിടത്തും നിങ്ങളുടെ ഇന്റർനെറ്റ് ജീവിതം കൊണ്ടു നടക്കുക.
സാമർത്ഥ്യത്തോടെ തിരയുക & അവിടെ വേഗത്തിൽ എത്തുക
- വിക്കിപീഡിയ, ട്വിറ്റർ, ആമസോൺ എന്നിവയുൾപ്പെടെയുള്ള സെർച്ച് ദാതാക്കളെ കുറുക്കുവഴികളിലൂടെ എളുപ്പത്തിൽ പ്രാപ്യമാക്കുക..
സ്വകാര്യതയുടെ അടുത്ത തലം
- നിങ്ങളുടെ സ്വകാര്യത അപ്‌ഗ്രേഡു ചെയ്തിരിക്കുന്നു. ട്രാക്കിംഗ് പരിരക്ഷയുള്ള സ്വകാര്യ ബ്രൗസിംഗ് നിങ്ങളുടെ ബ്രൗസിംഗ് പ്രവർത്തനം ട്രാക്കു ചെയ്യുന്ന വെബ് പേജുകളുടെ ഭാഗങ്ങളെ തടയുന്നു.
സ്വയമറിവുള്ള വിഷ്വൽ ടാബുകൾ
- നിങ്ങളുടെ തുറന്ന വെബ് പേജുകളുടെ ട്രാക്ക് നഷ്‌ടപ്പെടാതെ നിങ്ങൾ ആഗ്രഹിക്കുന്നത്ര ടാബുകൾ തുറക്കുക.
നിങ്ങളുടെ ടോപ്പ് സൈറ്റുകൾ അനായാസം പ്രാപ്യമാക്കൽ
- നിങ്ങളുടെ ഇഷ്ട സൈറ്റുകൾ തിരയുന്നതിനുപകരം അവ വായിക്കാൻ സമയം ചെലവഴിക്കുക.
എല്ലാത്തിനും ആഡ്-ഓണുകൾ നേടുക
പരസ്യ ബ്ലോക്കറുകൾ, പാസ്‌വേഡ്, ഡൗൺലോഡ് മാനേജർമാർ എന്നിവപോലുള്ള ആഡ്-ഓണുകൾ ഉപയോഗിച്ച് ഫയർഫോക്സ് വ്യക്തിഗതമാക്കി നിങ്ങളുടെ മൊബൈൽ ബ്രൗസറിന്റെ നിയന്ത്രണം ഏറ്റെടുക്കുക.
ക്വിക്ക് ഷെയർ
- നിങ്ങൾ അടുത്തിടെ ഉപയോഗിച്ച ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ, വാട്ട്‌സ്ആപ്പ്, സ്കൈപ്പ് എന്നിവ കണക്റ്റ് ചെയ്തുകൊണ്ട് വെബ് പേജുകളിലേക്കോ അല്ലെങ്കിൽ ഒരു പേജിലെ നിർദ്ദിഷ്ട ഇനങ്ങളിലേക്കോ ഉള്ള ലിങ്കുകൾ ഷെയർ ചെയ്യുന്നത് ഫയർഫോക്സ് വെബ് ബ്രൗസർ എളുപ്പമാക്കുന്നു.
വലിയ സ്‌ക്രീനിലേക്ക് കൊണ്ട് പോകുക
- നിങ്ങളുടെ സ്‌മാർട്ട്‌ഫോണിൽ നിന്നോ ടാബ്‌ലെറ്റിൽ നിന്നോ സ്‌ട്രീമിംഗ് കഴിവുകൾ പിന്തുണയ്‌ക്കുന്ന ഏതെങ്കിലും ടിവിയിലേക്ക് വീഡിയോയും വെബ് ഉള്ളടക്കവും അയയ്‌ക്കുക.
മൊസില്ലയെ കുറിച്ച്
എല്ലാവർക്കും പ്രാപ്യമാകുന്ന ഒരു പൊതു സ്രോതസ്സായി ഇൻറർനെറ്റ് കെട്ടിപ്പെടുക്കാൻ മോസില്ല നിലനിൽക്കുന്നു, കാരണം അടച്ചതും നിയന്ത്രിതവും ആകുന്നതിനേക്കാൾ തുറന്നതും സൗജന്യവുമാണ് നല്ലതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. തിരഞ്ഞെടുക്കലുകളും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനും ആളുകൾക്ക് അവരുടെ ഓൺലൈൻ ജീവിതത്തിൽ കൂടുതൽ നിയന്ത്രണം നൽകുന്നതിനുമായി ഞങ്ങൾ ഫയർഫോക്സ് പോലുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നു. https://www.mozilla.org ൽ നിന്ന് കൂടുതലറിയുക
സ്വകാര്യതാനയം: https://www.mozilla.org/legal/privacy/firefox.html
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, ഡിസം 30